വാണിയർ സമുദായത്തിന്റെ കുലപൂർവ്വികൻ ആണു മുച്ചിലോട്ട് പടനായരുടെ ദൈവ സങ്കൽപ്പമായ തൽസ്വരൂപൻ തെയ്യം.
സ്തലസ്വരൂപൻ ദൈവം, തല സ്വരൂപൻ ദൈവം, തലച്ചിറവൻ ദൈവം എന്നിങ്ങനെ ഒക്കെ പേരുകളിലും ഈ ദൈവ സങ്കൽപ്പം
അറിയപ്പെടാറുണ്ട്.
കൈക്കോളൻ എന്ന തീയ്യർ സമുദായക്കാരന്റെ തെയ്യ പ്രതീകത്തിന്റെ അകമ്പടിയോടുകൂടിയാണു തൽസ്വരൂപൻ
ദൈവത്തിന്റെ പുറപ്പാട്, തീയ്യനായ കൈക്കോളൻ വാണിയ പടനായരായ തൽസ്വരൂപനെ നായനാരെ എന്നാണു വിളിക്കുക.
പുലിയൂർ കണ്ണന്റെ കോലത്തിന്മേൽ കോലമായാണു തൽസ്വരൂപൻ തെയ്യം പുറപ്പെടുന്നത്