Welcome Image

പൊന്ന്യൻ തൊണ്ടച്ചൻ

തന്റെ ഇഷ്ടദേവതായായ മഹാകാളിയുടെ സേവ കൊണ്ട് അനേകം അത്ഭുത കാര്യങ്ങള്‍ നിര്വ്ഹിച്ച പൊന്ന്വന്‍ തൊണ്ടച്ചന്‍ എരമം നാട്ടിലെ മീത്തലെ വീട് തറവാട്ടിലാണ് ജനിച്ചത്‌. മന്ത്രതന്ത്രാദി ഗൂഡശാസ്ത്രങ്ങളില്‍ അപാരമായ അറിവ് നേടിയ ഈ പണ്ഡിതന്‍ അനീതിക്കെതിരെ ആരുടെ മുന്നിലും തുറന്നടിക്കുന്ന തന്റേടക്കാരനുമായിരുന്നു. ഒരിക്കല്‍ കാളകാടു നമ്പൂതിരിയുടെ താന്ത്രിക വിധിയെ ചോദ്യം ചെയ്തതോടെ മേലാളരുടെ കണ്ണിലെ കരടായി. ഒരിക്കല്‍ കാളകാടു നമ്പൂതിരി പൊന്ന്വനെ തന്റെ ഇല്ലത്തേക്ക് വിളിപ്പിച്ചു. വഴി നീളെ പരീക്ഷണങ്ങള്‍ ഒരുക്കിയായിരുന്നു ഈ ക്ഷണം. എന്നാല്‍ അതെല്ലാം മറികടന്നു വീട്ടിലെത്തിയ പൊന്ന്വനെ കാളകാട് അന്തിയാവോളം ചര്ച്ചയില്‍ പിടിച്ചിരുത്തി. സന്ധ്യക്ക് തിരിച്ച പൊന്ന്വനെ പയ്യന്‍ എന്നൊരാള്‍ വെടിവച്ചു കൊന്നു. അങ്ങിനെ പൊന്ന്വന്‍ പൊന്ന്വന്‍ തൊണ്ടച്ചന്‍ തെയ്യമായി മാറി.